ജെ.എന്‍.യുവിലെ ഇന്ത്യാ വിരുദ്ധ പരിപാടികളില്‍ പ്രതിഷേധിച്ച് ഒരു വിരമിച്ച ഒരു സംഘം സൈനികര്‍ ഡല്‍ഹിയില്‍ നാളെ മാര്‍ച്ച് നടത്തുന്നു. പീപ്പിള്‍സ് മാര്‍ച്ച് ഫോര്‍ യൂണിറ്റി ടു സേവ് കണ്ട്രി എന്ന പേരില്‍ രാജ്ഘട്ട് മുതല്‍ പാര്‍ലമെന്റ് സ്ട്രീറ്റ് വരെയാണ് മാര്‍ച്ച് സംഘടിപ്പിയ്ക്കുന്നത്.
ഇന്ത്യുടെ ഐക്യത്തിനാണ് മാര്‍ച്ച് സംഘടിപ്പിയ്ക്കുന്നതെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ത്യയെ വിഭജിയ്ക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള ലൈസന്‍സ് ആയി മാറരുതെന്ന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഈ നാടിന്റെ സുരക്ഷയ്ക്കായി സൈനിക സേവനം അനുഷ്ടിക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഒരിയ്ക്കല്‍ സൈനികന് എന്നും സൈനികന് എന്നാണല്ലോ.
രാഷ്ട്രത്തിന്റെ അഖണ്ഡതയിലുള്ള വിശ്വാസവും പ്രതിബദ്ധതയും ഉള്ളവര്‍ എന്ന നിലയില്‍ അഭിമാനത്തോടെ എല്ലാ ഡല്‍ഹി നിവാസികളേയും നാളെ ഫെബ്രുവരി് 21ന് രാജ്ഘട്ടില്‍ അണിനിരക്കുവാനും രാജ് പഥിലൂടെ മാര്‍ച്ച് ചെയ്യാനും സമ്മേളനത്തില്‍ പങ്കാളികളാവാനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Discussion about this post