ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്ന ഫ്രീഡം 251 ല്‍ വില്‍ക്കുന്ന ഓരോ ഫോണിനും 31 രൂപ ലാഭം കിട്ടുമെന്നു കമ്പനി മേധാവി മോഹിത് ഗോയല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണു ഫോണിന്റെ വിലയേയും ലാഭത്തെയും വിപണന ലക്ഷ്യത്തെയുംകുറിച്ചുള്ള കമ്പനി മേധാവിയുടെ വിശദീകരണം.
251 ഫ്രീഡം മൊബൈല്‍ തട്ടിപ്പാണെന്നു ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ആദായ നികുതി വകുപ്പും പൊലീസും നോയിഡയിലെ റിങ്ങിങ് ബെല്‍!സ് കമ്പനി ആസ്ഥാനത്തു പരിശോധന നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണു ഗോയലിന്റെ വിശദീകരണം. തന്റെ കമ്പനി തട്ടിപ്പല്ലെന്നും ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ 15 ഓടെ ഫോണുകള്‍ നല്കിത്തുടങ്ങുമെന്നും മോഹിത് ഗോയല്‍ വ്യക്തമാക്കി.
‘എനിക്കോ എന്റെ കമ്പനിക്കോ എതിരെ നികുതി വെട്ടിപ്പിനോ മറ്റോഉള്ള ഒരു കേസുകളും എങ്ങുമില്ല. ഞാന്‍ വെട്ടിപ്പു നടത്താന്‍ പോവുകയാണെന്ന് എന്തിനാണു പറയുന്നത്. ഏതൊരു സ്റ്റാര്‍ട്ടപ്പ് സംരംഭകനെയുംപോലെ ഞാനും ഒരു ബിസിനസ് തുടങ്ങി, എനിക്ക് എന്റെ ബിസിനസിനെക്കുറിച്ചു വ്യക്തമായ പദ്ധതിയുമുണ്ട്’ ഗോയല്‍ പറയുന്നു.
ഫെബ്രുവരി 18നു ബുക്കിങ് ആരംഭിച്ച ശേഷം ഏഴു കോടി രജിസ്ട്രേഷനുകള്‍ ലഭിച്ചതായി ഗോയല്‍ പറയുന്നു. 25 ലക്ഷം ഓണ്‍ലൈന്‍ ബുക്കിങുകളാണ് ആദ്യ ബാച്ചില്‍ എടുക്കുന്നത്. ഓണ്‍ലൈന്‍ ഇതര വില്‍പ്പനയ്ക്ക് മറ്റൊരു 25 ലക്ഷം കൂടി ലക്ഷ്യമിടുന്നു. ബുക്ക് ചെയ്തവരുടെ ഫോണുകളുടെ വിതരണം ജൂണ്‍ 30നു മുന്പൂ പൂര്‍ത്തിയാക്കും.
എസ്ക്രോ അക്കൗണ്ടിലാണു ബുക്കിങ്ങിലൂടെ ലഭിച്ച പണമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. (രണ്ടു പേര് തമ്മിലുള്ള സാമ്പത്തിക ഇടപാടിലൂടെ ലഭിക്കുന്ന പണം മൂന്നാമതൊരാള്‍ കൈവശം സൂക്ഷിക്കുന്നതിനെയാണ് എസ്ക്രോ അക്കൗണ്ട് എന്നു പറയുന്നത്). കമ്പനിക്ക് ഐസിഐസിഐ ബാങ്കിലാണ് അക്കൗണ്ട് ഉള്ളതെന്നും ഗോയല്‍ പറയുന്നു.
Discussion about this post