ഡല്‍ഹി: തീവണ്ടികളില്‍ സാധാരണക്കാരന് കൂടുതല്‍ യാത്രാ സൗകര്യമൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വെ കൂടുതല്‍ കോച്ചുകള്‍ രംഗത്തിറക്കുന്നു. എല്ലാ തീവണ്ടികളും സാധാരണക്കാരന് വേണ്ടി ഒരു ജനറല്കോച്ചു കൂടി ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തിന് റെയില്‍വേ മന്ത്രാലയം അനുമതി നല്കി.
ഇതു സംബന്ധിച്ച പ്രഖ്യാപനം പുതിയ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. 25 നാണ് റെയില്‍വേ ബജറ്റ് അവതരണം. 10,000 തീവണ്ടികളില്‍ നൂറുപേര്‍ക്കെങ്കിലും സഞ്ചരിക്കാവുന്ന ഓരോ കോച്ചുവീതം വരുമെന്നാണ് കരുതുന്നത്.
സമൂഹത്തിലെ അവസാനത്തെയാളുടേയും ഉന്നമനമെന്ന ജന്‍ സംഘ് നേതാവായിരുന്ന ദീന് ദയാല്‍ ഉപാധ്യായയുടെ ആശയമാണ് (അന്ത്യോദയ) ഈ പദ്ധതിക്ക് പ്രചോദനമായത്. അന്ത്യോദയ അല്ലെങ്കില്‍ ഉപാധ്യായ് ഇവയിലേതെങ്കിലും പേരായിരിക്കും ഈ കോച്ചുകള്‍ക്ക് നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ട്.
ഉത്സവകാലങ്ങളിലും മറ്റും കടുത്ത തിരക്കേറുന്ന ജനറല്‍ കംപാര്‍ട്ട്മെന്റുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് ഇത് ഗുണകരമാകുമെന്നാണ് കരുതുന്നത്.
Discussion about this post