തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. ടി.എന്‍. പ്രതാപന് എംഎല്‍എക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ടി.എന്‍. പ്രതാപനെ കയ്യേറ്റം ചെയ്തത്. കാറിന്റെ മുന്‍സീറ്റില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമിച്ചു. കൈയ്ക്കു നിസാരപരുക്കുണ്ട്. കാറിന്റെ പിന്‍വശത്തെ ചില്ല് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.
Discussion about this post