തൃശ്ശൂര്‍: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
മുഖ്യമന്ത്രിയുടെ കാര്‍ തടയാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ലാത്തിചാരജ്ജില് ഏരിയാ സെക്രട്ടറി ഉല്ലാസ് കടക്കാട്, മുതിര്‍ന്ന നേതാവ് കെ.ദിവാകരന് എന്നിവരടക്കം ജില്ലാ പഞ്ചായത്തംഗം അടക്കം 20 പേര്‍ക്ക് പരുക്കേറ്റിരുന്നു.
അതേ സമയം ടി.എന്‍ പ്രതാപന് എം.എല്‍.എയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post