മൊബൈല്‍ ഫോണില്‍ ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍. 201 രൂപയ്ക്കു 24,000 സെക്കന്‍ഡിന്റെ കോള്‍ അനുവദിക്കുന്ന പുതിയ ഓഫര്‍ നാളെ മുതല്‍ നിലവില്‍ വരും. എസ്ടിവി 201 എന്ന ഓഫറിന്റെ കാലാവധി 28 ദിവസമാണ്.
പ്രമോഷനല്‍ ഓഫറായി 90 ദിവസത്തേക്കാണു പ്ലാന്‍ അവതരിപ്പിക്കുന്നതെങ്കിലും പ്ലാന്‍ തുടര്‍ന്നു കൊണ്ടു പോകുമെന്നു അധികൃതര്‍ പറഞ്ഞു. ഏതു പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും പുതിയ എസ്ടിവി ഉപയോഗിക്കാനാകും. ലോക്കല്‍, എസ്റ്റിഡി വ്യത്യാസമില്ലാതെ ഏതു നെറ്റ്വര്ക്കിലേക്കുമുള്ള സൗജന്യ വിളികളാണ് ഓഫര്‍ വഴി ലഭിക്കുക.
Discussion about this post