കൊല്ലം: സഹയാത്രികനായല്ല, ഇടതുപക്ഷക്കാരനായി തന്നെ എല്‍ഡിഎഫിനൊപ്പമുണ്ടാകുമെന്ന് ആര്. ബാലകൃഷ്ണപിള്ള. ഇടത് മുന്നണി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. എന്നാല്‍ മത്സരിച്ചേ പറ്റുവെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്നും അദ്ദേഹം ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
താന്‍ മത്സരിക്കേണ്ടത് ആവശ്യമാണെന്ന് ഇടത് മുന്നണിക്ക് തോന്നിയാല്‍ മത്സരിക്കും.എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കില്ല. പത്തനാപുരം സീറ്റ് ഉള്‍പ്പെടെ ഒരു സീറ്റിന്റെ കാര്യത്തിലും ഇടത് മുന്നണിയുമായി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. എല്‍ഡിഎഫ് അക്കാര്യം ന്യായമായി ചെയ്യുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും ആര് ബാലകൃഷ്ണപിള്ള പറഞ്ഞു.
യുഡിഎഫിന് ഒപ്പം നിന്ന ഭൂരിപക്ഷം സമുദായങ്ങളും ഇപ്പോള്‍ അവര്‍ക്കൊപ്പമില്ല. മുന്നണികള്‍ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പൊതുജനം വോട്ടുചെയ്യുന്ന കാലം കഴിഞ്ഞു. എറണാകുളവും മലപ്പുറവും മാത്രമാവും ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുകയെന്നും ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
Discussion about this post