ഡല്‍ഹി : പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്ത് സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ആവശ്യമെങ്കില്‍ പോളിറ്റ് ബ്യൂറോ പിന്നീട് പരിശോധിക്കും. കുറിപ്പ് മാധ്യമങ്ങള്‍ക്ക് എങ്ങനെ ലഭിച്ചെന്നു പരിശോധിക്കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചു.കേരളത്തിലെ പാര്‍ട്ടി നേതൃത്വവും അവരുടെ അഹങ്കാരവും സംസ്ഥാനത്തെ ഇടതു ജനാധിപത്യ മുന്നണിയെ വിഘടിപ്പിക്കുകയാണ് എന്നാണ് വിഎസ് കത്തില്‍ പറഞ്ഞത്.
അതേസമയം വി.എസ് കേന്ദ്ര നേതൃത്വത്തിന് വി.എസ് അയച്ച കത്ത് പുറത്ത് വിട്ടത് ശരിയായില്ലെന്നാരോപിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സ് രംഗത്തെത്തി.ഇത് കടുത്ത അച്ചടക്ക ലംഘനമാണ് .ഇക്കാര്യം മാധ്യമങ്ങളിലൂടെ പറയുകയായിരുന്നില്ല വേണ്ടത്. ആലപ്പുഴ സമ്മേളനത്തോടെ സംസ്ഥാന കമ്മറ്റിയില്‍ നിന്നൊഴിയുവാന്‍ താല്‍പര്യമുണ്ടെന്നും ലോറന്‍സ് വ്യക്തമാക്കി.
കേന്ദ്രനേതൃത്തിന് അയച്ച കത്തിലൂടെ പ്രധാനമായും അഞ്ചു കാര്യങ്ങളാണ് വിഎസ് ഉയര്‍ത്തിക്കാണിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്കുള്ള പങ്ക്, സഖ്യകക്ഷികളോടുള്ള നിലപാട്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിഎസിന്റെ ചിത്രം ഫ്‌ളക്‌സുകളില്‍ ഉപയോഗിച്ചതും അതിനെതിരെ പിണറായിയുടെ പ്രതികരണം തുടങ്ങിയ കാര്യങ്ങള്‍ വിഎസ് നല്‍കിയ കുറിപ്പില്‍ പറയുന്നു.
ടി.പി. വധക്കേസിന്റെ ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ കുഞ്ഞനന്തനെ പാര്‍ട്ടി സെക്രട്ടറി ന്യായീകരിക്കുകയാണ്. പാര്‍ട്ടിയെ ദുഷിപ്പിക്കുകയും തീവ്ര വലതു രീതിയിലുള്ള ഉന്മൂലനത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരെ പുറത്താക്കി പാര്‍ട്ടിയെ സംരക്ഷിക്കുന്നതിനുപകരം ഇവറ്റകളെ സംരക്ഷിക്കാനാണു പാര്‍ട്ടി നേതൃത്വം അകമഴിഞ്ഞു ശ്രമിച്ചത്. ഇത്തരം ചെയ്തികള്‍ പാര്‍ട്ടിയെ ഗുരുതര പ്രശ്‌നത്തിലാക്കുന്നു. ടി പി കേസുമായി ബന്ധപ്പെട്ട് പിണറായിയുടെ പ്രതികരണവും കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി സംരക്ഷിക്കുന്നതിനെയും വിഎസ് ചോദ്യം ചെയ്യുന്നുണ്ട്.
Discussion about this post