കൊൽക്കത്ത : ബംഗ്ലാദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന . ഹിന്ദുകൾക്കും ആരാധനാലയങ്ങൾക്കും നേരായ ആക്രമണം അപലപനീയമാണ്. ഇപ്പോഴത്തെ സർക്കാരിന്റെ നയം സമാധാനം തകർക്കുന്നതാണ് എന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.
ഇന്ന്, അദ്ധ്യാപകരും, പോലീസും എല്ലാം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിടുന്നു. പള്ളികളും നിരവധി ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങൾക്കെിരെ സർക്കാർ തിരിയുന്നത്. രാജ്യത്ത് സമാധാനം തകർക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്ന് അവർ കൂട്ടിച്ചേർത്തു.
അക്രമാസക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിൽ ഓഗസ്റ്റ് 5 നാണ് താൻ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തത്. തുടർന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രാജ്യത്തിന്റെ ചുമതല ഏറ്റെടുത്തു. എന്റെ പിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ടതുപോലെ തന്നെയും വധിക്കാൻ പദ്ധതിയിണ്ടിരുന്നു. ഒരു കൂട്ടക്കൊല’ ആഗ്രഹിക്കാത്തതിനാലാണ് താൻ ബംഗ്ലാദേശ് വിട്ടതെന്ന് ഹസീന വ്യക്തമാക്കി.
‘എനിക്ക് ഒരു കൂട്ടക്കൊലയല്ല വേണ്ടത്, എനിക്ക് അധികാരം നിലനിർത്തണമെങ്കിൽ, ഒരു കൂട്ടക്കൊല നടത്തിയാൽ മതിയായിരുന്നു. ജനങ്ങൾ നിർദയമായി കൊല്ലപ്പെടുന്നത് കണ്ടത് കൊണ്ടാണ് താൻ പോകണമെന്ന് തീരുമാനിച്ചത്. എന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post