തിരുവനന്തപുരം: ലാവ്ലിന് കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണിയ്ക്കുന്നത് മാറ്റി വെച്ച ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. ജുഡീഷ്യറിയെ മാനിക്കുന്നു. പ്രതികൂല വിധി വരുമ്പോള്‍ വിമര്‍ശിക്കാറില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
സി.പി.എം പി.ബി അംഗം പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരഗണിയ്ക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത്.
എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കി. രണ്ട് മാസത്തേയ്ക്കാണ് ഹര്‍ജി പരിഗണിയ്ക്കുന്നത് മാറ്റിവെച്ചത്.
Discussion about this post