കൊച്ചി: കേരളത്തില്‍ ഈയിടെ നടന്ന ഭൂമിയിടപാടുകള്‍ എന്‍ഐഎ നിരീക്ഷിക്കുന്നു. കായലോരങ്ങളിലും, പുഴയോരങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും നടന്ന വന്‍കിട ഭൂമിയിടപാടുകള്‍ കഴി കേരളത്തിലേക്ക് കള്ളനോട്ട് ഒഴുകുന്നുവെന്ന രഹസ്യന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ നടപടി. പാക്ക് ചാരസംഘടനയായ ഐഎസ്ഐ ആണ് രാജ്യത്ത് കള്ളനോട്ട് വിതരണം നടത്തുന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. പാക്കിസ്ഥാനിലും ഹോങ്കോംഗിവുമായി അച്ചടിക്കുന്ന നോട്ടുകള്‍ ദുബായ് വഴിയും, ശ്രീലങ്ക വഴിയും ഇന്ത്യയിലേക്ക് കടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് കേരളത്തില്‍ വ്യാപകമായി പാക്ക് നിര്‍മ്മിത കള്ള നോട്ടുകള്‍ പിടിച്ചെടുക്കുന്ന പശ്്ചാത്തലം കൂടി എന്‍ഐഎയുടെ നിരീക്ഷണത്തിന് ഇടയാക്കി.
ഇന്ത്യയുടെ മബംഗ്ലാദേശ് അതിര്‍ത്തികള്‍ വഴി കള്ളനോട്ട് എത്തിക്കാനുള്ള ശ്രമങ്ങള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കള്ളനോട്ട് വിതരണ ലോബി കേരളത്തെ അവരുടെ ഹബാക്കി മാറ്റുകയായിരുന്നു. പല തീവ്രവാദ ബന്ധമുള്ള സംഘടനകളുടെയും വരുമാന സ്രോതസ്സ് കള്ളനോട്ട് സംഘമാണെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എത്തിപ്പെട്ടത് 2000 കോടി രൂപയുടെ കള്ളനോട്ടുകളെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. വിവിധ ബാങ്കുകള്‍ക്കയച്ച മുന്നറിയിപ്പ് നോട്ടീസിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. 2000 കോടി മതിപ്പുള്ള 1000ത്തിന്റെ രണ്ടുകോടി കള്ളനോട്ടുകള്‍ രാജ്യത്ത് എത്തിയതായും നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നുമാണ് ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്.
2AQ, 8AC സീരീസ് നമ്പറുകളിലുള്ള 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുകയോ വിനിമയം ചെയ്യുകയോ പാടില്ലെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്കുന്നു. ഇതനുസരിച്ച് ബാങ്കുകള്‍ പരിശോധന കര്‍ശനമാക്കി. ഇത്തരത്തില്‍ രാജ്യത്തെത്തിയ കള്ളനോട്ടുകളില്‍ 800 കോടിയിലധികം കേരളത്തിലെത്തിയതായാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) പറയുന്നു. കേരളത്തില്‍ പലയിടങ്ങളിലായി കണ്ടെടുത്ത കള്ളനോട്ടുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് എന്‍.ഐ.എയ്ക്ക് ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചത്. ബിനാമിപ്പേരുകളില്‍ സംസ്ഥാനത്തുനടന്ന വസ്തു ഇടപാടുകളിലൂടെയാണ് ഇതില്‍ വലിയപങ്കും ചെലവഴിക്കപ്പെട്ടതെന്നാണ് എന്‍.ഐ.എ.യ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്.
Discussion about this post