താനെ: മഹാരാഷ്ട്രയിലെ താനയില്‍ തന്റെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ഏഴു കുട്ടികളും ഏഴ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വത്ത് സംബന്ധിച്ചുളള തര്‍ക്കമാണ് കൊലപാതകത്തിന്റെ പ്രാഥമിക കാരണമായി പൊലീസ് പറയുന്നത്. എല്ലാവര്ക്കും മയക്കുമരുന്ന് നല്‍കിയശേഷം കഴുത്തറത്താണ് കൊലപ്പെടുത്തിയത്.
ഇയാളെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോലീസെത്തിയപ്പോള്‍ ഒരു സ്ത്രീയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post