ഭീകരസംഘടനയായ ഐ.എസിന്റെ ഭീഷണിയില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ അതില്‍ പേടിയില്ലെന്നും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് നിലകൊള്ളുന്നത് ലോകത്തിലെ ആളുകള്‍ക്കുള്ള ശബ്ദമാകുന്നതിനും യുക്തിവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
മാര്‍ക്ക് സ,ുക്കര്ബര്ഗ്, ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സെ എന്നിവര്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന വധഭീഷണി മുഴക്കിയിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്ന ഫേസ്ബുക്കിന്റെ ട്വിറ്ററിന്റെയും നടപടിക്കെതിരെ പോരാട്ടം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുക്കര്‍ബര്‍ഗും ട്വിറ്റര്‍ സിഇഒയും പൊട്ടിത്തെറിക്കുന്നതിന്റെ ഗ്രാഫിക്കല്‍ വീഡിയോയും ഐഎസ് ഉള്‍പ്പെടുത്തിയിരുന്നു.
നേരത്തെ ട്വിറ്ററും ഫെയ്സ്ബുക്കും ഹാക്ക് ചെയ്ത് തകര്‍ക്കുമെന്നും ഈ കമ്പനികള്‍ക്ക് നേതൃത്വം നല്‍കുന്നവരെ വധിക്കുമെന്നും ഐ.എസ് ഭീഷണി മുഴക്കിയിരുന്നു. 25 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍മീഡിയയിലൂടെ തന്നെയാണ് ഐ.എസ് പുറത്തുവിട്ടത്.
Discussion about this post