കൊല്‍ക്കത്ത: അമേരിക്കല്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഗൊദാര്‍ഡ് ഇന്റേന്‍ഷിപ്പ് പ്രോഗ്രാമിന്റെ സ്കോളര്‍ഷിപ്പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക്. കൊല്‍ക്കത്തയിലെ സെന്റ് ജൂഡ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസുകാരിയായ സത്പര്‍ണ മുഖര്‍ജി(18)ക്കാണ് അംഗീകാരം.
നാസയുടെ ഗോദാര്‍ദ് ഇന്റേണ്‍ഷിപ്പ് ലഭിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രതിഭയുള്ള അഞ്ചുപേരില്‍ ഒരാള്‍ സത്പര്‍ണ. ഗോദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് സ്റ്റഡീസ് ആണ് ഈ ഇന്റേണ്‍ഷിപ്പ് നല്‍കുന്നത്. എല്ലാ വര്‍ഷവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേരുടെ ഉന്നതവിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്ന പദ്ധതിയാണിത്.
തമോഗര്‍ത്ത സിദ്ധാന്തത്തെ കുറിച്ചുള്ള വീക്ഷണങ്ങളും നിരീക്ഷണങ്ങളും നാസയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തത് ശാസ്ത്രജ്ഞരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്.
ഐഎസ്സി പരീക്ഷ പാസായ സത്പര്ണയ്ക്ക് ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ ചേര്‍ന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും, പിച്ച്ഡിയും ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. പഠനത്തിനുള്ള എല്ലാ സഹായങ്ങളും, ഭക്ഷണവും താമസവുമടക്കമുള്ള സൗകര്യങ്ങളും ഗൊദാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പോസ് സ്റ്റഡീസ് നല്‍കും.
ഇംഗ്ലീഷ് ഭാഷയോടും ശാസ്ത്ര വിഷയങ്ങളോടുമുള്ള കമ്പമാണ് സത്പര്ണയെ ഈ അംഗീകാരം നേടിയെടുക്കാന്‍ സഹായിച്ചത്. തന്റെ നിരീക്ഷണങ്ങളെയും ഗവേഷണങ്ങളെയും സഹായിച്ചത് ഈ രണ്ട് വിഷയത്തോടുമുള്ള ഇഷ്ടമാണെന്ന് സത്പര്‍ണ പറയുന്നു. ഉയര്‍ന്ന ശമ്പളമുള്ള ജോലി എന്നതിനപ്പുറം ശാസ്ത്രത്തിന് സമൂഹത്തില്‍ എത്രത്തോളം സമഭാവന നല്കാനാകുമെന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് സത്പര്‍ണ പറയുന്നു.
Discussion about this post