പുതിയ സേവനവുമായി വാട്സ് ആപ്പ്. പി.ഡി.എഫ് അടക്കമുള്ള ഡോക്യുമെന്റുകളും ഇനി വാട്സ്ആപ്പിലൂടെ ഷെയര്‍ ചെയ്യാം. വാട്സ് ആപ്പിന്റെ പരിമിതിയായി ഉപഭോക്താക്കള്‍ ചൂണ്ടികാണിച്ചിരുന്ന കുറവ് പരിഹരിച്ചുകൊണ്ടാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
പുതിയ ആന്‍ഡ്രോയിഡ് 2.12.453 വേര്‍ഷനിലും 2.12.4 ഐ.ഒ.എസ് വേര്‍ഷനിലുമാണ് ഈ സൗകര്യം ലഭിക്കുക. ഫേസ്ബുക്കിനെ വളരെ പെട്ടെന്നു തന്നെ വാട്സ് ആപ്പുമായി ബന്ധിപ്പിക്കുന്ന ഫീച്ചര്‍ അവതരിപ്പിയ്ക്കാനും തീരുമാനമുണ്ട്.
നേരത്തെ അംഗത്വപരിധി വര്‍ദ്ധിപ്പിച്ചും പുതിയ ഇമോജികള്‍ അവതരിപ്പിച്ചും വാട്സ്ആപ്പ് ഉപഭോക്താക്കളെ സന്തോഷിപ്പിച്ചിരുന്നു. 100 പേര്‍ക്കാണ് പരമാവധി ഒരു ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിച്ചിരുന്നത്. ആ പരിമിധിയാണ് വാട്സ് ആപ്പ് 256 ആക്കി മറികടന്നത്. നേരത്തെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ 50 മെമ്പര്‍മാര്‍ എന്നായിരുന്നു പരിധി. പിന്നീട് 2014 ലാണ് അത് 100 ആക്കി ഉയര്‍ത്തിയത്.
Discussion about this post