കോഴിക്കോട്: അന്പത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് പിന്നിട്ടു. 12 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 48 പോയിന്റോടെ കോട്ടയമാണ് ഒന്നാം സ്ഥാനത്ത് . 46 പോയിന്റ് വീതം നേടിയ എറണാകുളവും പാലക്കാടുമാണ് രണ്ടാം സ്ഥാനത്ത്. 44 പോയിന്റ് വീതം നേടിയ ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. ദഫ് മുട്ടും ഒപ്പനയും നാടകവും അടക്കമുള്ള ജനപ്രിയ ഇനങ്ങളില്‍ രണ്ടാം ദിവസം മല്‍സരമുണ്ട്. മല്‍സരം വീക്ഷിക്കാനായി കൂടുതല്‍ കലാപ്രേമികള്‍ കലോല്‍സവ വേദികളിലേക്ക് ഇന്നെത്തിയേക്കും.
Discussion about this post