കോഴിക്കോട് : വനവിഭവങ്ങള്‍ ശേഖരിച്ചതിന് ആദിവാസികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു . കോഴിക്കോട് കക്കയം അമ്പലമുക്കിലെ ശ്രീധരന് ,കുമാരന് , ബാബു എന്നീ മൂന്ന് ആദിവാസികളെയാണ് അറസ്റ്റ് ചെയ്തത് .എഫ്ഐആറില്‍ ആദിവാസികളെന്ന കാര്യം മറച്ചു വെച്ചതായും ആക്ഷേപമുണ്ട് .
കഴിഞ്ഞമാസം നാലിനായിരുന്നു സംഭവം. വനത്തില്‍ നിന്നും കുളിര് മാവ് എന്ന മരത്തിന്റെ തൊലി ശേഖരിച്ചതിനാണ് പോലീസ് ഇവരെ പിടികൂടിയത് . വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് വനത്തില്‍ നിന്നും വിഭവങ്ങള്‍ ശേഖരിക്കാനുള്ള അവകാശത്തിനെതിരായിട്ടായിരുന്നു അറസ്റ്റ് . ഒരു മാസം ജയിലില്‍ കഴിഞ്ഞ ഇവരെ ഇന്ന് പേരാമ്പ്ര മുനിസിപ്പല്‍ കോടതിയില്‍ ഹാജരാക്കി .
Discussion about this post