ദക്ഷിണാഫ്രിക്കയിലെ ഐവറി കോസ്റ്റില്‍ മലയാളി അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ മതേതരനഗറില് പുത്തന്‍പുരയില്‍ രാഹുല്‍ (28) ആണ് മരിച്ചത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11യായിരുന്നു സംഭവം.
ദക്ഷിണാഫ്രിക്കയില്‍ കശുവണ്ടി സ്ഥാപന ജീവനക്കാരനായിരുന്ന രാഹൂല്‍ ബാങ്കില്‍ നിന്നും പണം എടുത്ത് താമസ സ്ഥലത്തത്തെിയപ്പോള്‍ പിന്തുടര്‍ന്ന നാലംഗ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം.
ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. തമിഴ്നാട് സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ കീഴിലാണ് രാഹുല്‍ ജോലി ചെയ്തിരുന്നത്. രാജീവന്റേയും സുജാതയുടേയും മകനാണ് രാഹുല്‍. ഭാര്യ: വീണ. ഓഗസ്റ്റ് 17നായിരുന്നു രാഹൂലിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചത്തെ അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു.
Discussion about this post