ഡല്‍ഹി: നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി വിവിധ രാജ്യങ്ങളെ സമീപിച്ചെന്നും ചില രാജ്യങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരതിഭായ് ചൗധരി. നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈവശമുള്ള രാജ്യങ്ങളായ ഓസ്ട്രിയ, ജര്‍മനി, ഇറ്റലി, ജപ്പാന്, റഷ്യ, ബ്രിട്ടണ്, അമേരിക്ക എന്നീ രാജ്യങ്ങളെയാണ് സമീപിച്ചതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം രാജ്യസഭ്യയില് വ്യക്തമാക്കി.
ഇതില്‍ റഷ്യ, ജര്‍മനി, ജപ്പാന്, ബ്രിട്ടന് എന്നീ രാജ്യങ്ങളാണ് പ്രതികരിച്ചത്. ഓസ്ട്രിയ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇതുവരെ ലഭ്യമായ നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ രഹസ്യ ഔദ്യോഗിക രേഖകളുടെ വിഭാഗത്തില്‍ നിന്ന് മാറ്റി ദേശീയ പുരാരേഖ വകുപ്പിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. രേഖകള്‍ കേടുവരാതിരിക്കാനുള്ള പ്രാഥമിക പരിപാലനത്തനും ഡിജിറ്റലൈസേഷനും ശേഷം ഇത് ജനങ്ങള്‍ക്ക് ലഭ്യമാകും.
നേതാജിയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. എല്ലാ മാസവും ഡിജിറ്റല്‍ പ്രസിദ്ധപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
Discussion about this post