ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കുന്നതിനായുള്ള തമിഴ്നാട് സര്‍ക്കാരിന്റെ കത്ത് പരിഗണിച്ച് വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സുപ്രീം കോടതി വിധിക്ക് അനുസൃതമായി തീരുമാനം എടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഏഴ് പ്രതികളെയും വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തിയത്.
അതേസമയം, പ്രതികളെ വിട്ടയക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് മല്ലിഗാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. ഇതേപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും കേന്ദ്ര സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
Discussion about this post