ജോര്‍ജ് ടൗണ്‍: തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയിലെ ജയിലില്‍ ഉണ്ടായ കലാപത്തില്‍ 16 പേര് കൊല്ലപ്പെട്ടു. ചവുകാരും ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റമുട്ടലുണ്ടായത്. ജോര്‍ജ് ടൗണിലെ ജയിലില്‍ തടവുകാര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് മരണത്തില്‍ കലാശിച്ചത്.
തടവുപുള്ളികളില്‍ അഞ്ചു പേര് ഗുരുതര പരിക്കുകളോടെ ജയിലിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി ഗയാനയുടെ പ്രസിഡന്റ് ഡേവിഡ് എ. ഗ്രാംഗെര് പറഞ്ഞു.
ജയിലില്‍ മാസത്തില്‍ ഒരിക്കല്‍ നടത്തുന്ന ഈ പരിശോധനയില്‍ 19 ഫോണുകളും കഞ്ചാവുമാണ് പിടിച്ചെടുത്തിരുന്നു. ഏകദേശം 600 തടവുപുള്ളികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ജോര്‍ജ് ടൗണ്‍ ജയിലില്‍ ഇപ്പോള്‍ തൊള്ളായിരത്തിലധികം തടവുപുള്ളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post