മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ നുഴഞ്ഞുകയറിയ അജ്ഞാതൻ ആക്രമിച്ചിട്ട് 48 മണിക്കൂർ പിന്നിട്ടു. മുംബൈ പോലീസിന്റെ 30ലധികം സംഘങ്ങളാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്. ഇപ്പോഴും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രതിയുമായി സാമ്യമുള്ളയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇയാൾ അല്ല പ്രതിയെന്ന് തിരച്ചറിഞ്ഞതോടെ, പോലീസ് വിട്ടയച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ ഏതെങ്കിലും ക്രിമിനൽ സംഘത്തിന് വേണ്ടി പ്രവർത്തിക്കുന്നയാളല്ലെന്നാണ് പോലീസിന്റെ നിഗമനം. ഒരുപക്ഷേ, ആരുടെ വീട്ടിലാണ് കടന്നതെന്ന് പോലും ഇയാൾക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 30ുാളം പേരുടെ മൊഴികഹ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. നടി കരീന കപൂറിന്റെ മൊഴിയും ബാന്ദ്ര പോലീസ് രേഖപ്പെടുത്തി.
ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. നടൻ ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. നടന്റെ നട്ടെല്ലിൽ കുടുങ്ങിയ 2.5 ഇഞ്ച് കത്തിക്കഷണം ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തിരുന്നു. മൂർച്ചയുള്ള ഈ കത്തിയുടെ ഭാഗം അദ്ദേഹത്തിന്റെ ശരീരത്തിന് ഉള്ളിൽ കുടുങ്ങിയിരുന്നു. അത് വളരെ ആഴത്തിൽ പോയി, ഡ്യൂറയിലും സുഷുമ്നാ നാഡിയിലും സ്പർശിച്ചു. അൽപ്പം കൂടി ആഴത്തിലായിരുന്നെങ്കിൽ ജീവന് പോലും ഭീഷണി ഉണ്ടാകുമായിരുന്നു. പക്ഷേ അത് സുഷുമ്നാ നാഡിക്ക് കേടുപാടുകൾ വരുത്തിയിട്ടില്ല. രണ്ടു കൈകളിലും കഴുത്തിന്റെ വലതുവശത്തും നട്ടെല്ലിലും സെയ്ഫിന് കുത്തേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
Discussion about this post