തിരുവനന്തപുരം:ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയാ പ്രചരണം. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴിയുള്ള പ്രചരണത്തിന് പിന്നില്‍ ഹിന്ദു സംഘടനകളും, സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമാണ് ഉള്ളത്.
മഹിഷാസുര ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ വാര്‍ത്ത ചര്‍ച്ചയില്‍ ദുര്‍ഗ്ഗ ദേവിയെ അപമാനിക്കുന്ന പരാമര്‍ശമുണ്ടായെന്ന ആരോപണവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചര്‍ച്ചയിലുടനീളം ഹിന്ദു വിരുദ്ധ നിലപാടുകളാണ് ചര്‍ച്ച നയിച്ച ഏഷ്യനെറ്റ് ചീഫ് കോര്‍ഡിനേറ്റര്‍ സിന്ധു സൂര്യകുമാര്‍ സ്വീകരിച്ചതെന്നാണ് ആരോപണം.
ദുര്‍ഗ്ഗാദേവിയെ സിന്ദു സൂര്യകുമാര്‍ അപമാനിച്ചുവെന്ന ് ആക്ഷേപത്തെ തുടര്‍ന്ന് നിരവധി പേര് സിന്ധു സൂര്യകുമാറിനെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ഫോണഇലൂടെ വധഭീഷണി ഉയര്‍ത്തിയെന്ന് കാണിച്ച് സിന്ധു സൂര്യകുമാര്‍ പോലിസില്‍ പരാതി നല്കി. എന്നാല്‍ ഫോണില്‍ വിളിച്ചത് കുറ്റകൃത്യമാക്കുകയാണ് സിന്ധു സൂര്യകുമാറെന്നും, മൊബൈലില്‍ റിംഗ് ചെയ്തവരെ പോലും കേസില്‍ പ്രതി ചേര്‍ത്തിരിക്കുകയാണെന്നും ആരോപണമുണ്ട്. ഏഴ് പേരെ സിന്ധു സൂര്യകുമാറിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരുമായി ചേര്‍ന്ന് ഏഷ്യനെറ്റ് ഗൂഢാലോചന നടത്തുകയാണെന്നും സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നു.
ആര്‍എസ്എസ് ആണ് തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിലെന്നാണ് സിന്ധു സൂര്യകുമാര്‍ ആരോപിക്കുന്നത്. ഏഷ്യനെറ്റ് ന്യൂസ് ആര്‍എസ്എസ്-ബിജെപി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും. മാധ്യമ നിഷപക്ഷത പുലര്‍ത്താത്ത ചാനല്‍ ബഹിഷക്കരിക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നു. ഹിന്ദു അവഹേളം മുഖമുദ്രയാക്കിയ ചാനല്‍ കാണരുതെന്നും പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ സംഘ പരിവാര്‍ ഗ്രൂപ്പുകളിലാണ് ബഹിഷക്കരണ പോസ്റ്റര്‍ പ്രചരിക്കുന്നത്.
Discussion about this post