ഷില്ലോംഗ്: മുന്‍ ലോകസഭ സ്പീക്കറും, മേഘലായ മുഖ്യമന്ത്രിയുമായിരുന്ന പി.എ സാഗ്മ അന്തരിച്ചു. ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം, ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. സാഗ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്ലമെന്റിന്ഫെ ഇരുസഭകളും ഇന്നത്തേക്ക് യോഗം പിരിഞ്ഞു.
1947 സെപ്തംബര്‍ ഒന്നിന് ജനിച്ച സാഗ്മ എന്‍സിപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. സോണിയാഗാന്ധിയോടുള്ള എതിര്‍പ്പ് മൂലം കോണ്‍ഗ്രസ് വിട്ട സാഗ്മ പിന്നീടാണ് ശരത് പവാറുമൊത്ത് എന്‍സിപി രൂപീകരിച്ചത്. പവാര്‍ പിന്നീട് സോണിയയുമായി യോജിപ്പിലായതോടെ സാഗ്മ എന്‍സിപി വിട്ട് വേറെ പാര്‍ട്ടി രൂപീകരിച്ചു. ലോകസഭ സ്പീക്കറായിരുന്ന സാഗ്മ കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
Discussion about this post