ന്യൂഡൽഹി: ആക്രമിച്ചത് സൈഫ് അലിഖാനെ. ചെയ്ത സ്ഥലം മുംബൈ, എന്നാൽ പണി കിട്ടാൻ പോകുന്നത് ഡൽഹിയിൽ താമസിക്കുന്ന ബംഗ്ലാദേശികൾക്ക്. വിചിത്രമാണ് എന്ന് തോന്നുമെങ്കിലും സത്യമാണ് ഇത്. സൈഫ് അലി ഖാനെ ആക്രമിച്ച മുഹമ്മദ് ശരീഫുൽ ഇസ്ലാം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരൻ ആയതിനാലാണ് ഇത്. സംഭവത്തെ തുടർന്ന് അനധികൃത ബംഗ്ലാദേശികൾക്കെതിരെ നടപടി ശക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഡൽഹി ഗവർണർ.
ഇതുമായി ബന്ധപ്പെട്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ ഓഫീസ് തിങ്കളാഴ്ച ഡൽഹി പോലീസ് കമ്മീഷണർക്ക് ഒരു കത്ത് എഴുതി, ദേശീയ തലസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ വസതിയിൽ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് കത്ത് എഴുതിയത്. ബംഗ്ലാദേശി വിഷയത്തിൽ ബോധവൽക്കരണ കാമ്പയിൻ നടത്താനും എൽജി ഓഫീസ് പോലീസിനോട് ആവശ്യപ്പെട്ടു.
എന്തായാലും ഇന്ത്യയുമായി കൊമ്പ് കോർക്കാൻ വന്ന ബംഗ്ലാദേശിനും ബംഗ്ലാദേശികൾക്കും എട്ടിന്റെ പണി തന്നെയാണ് കിട്ടിയിരിക്കുന്നത് എന്ന് ഉറപ്പായിരിക്കുകയാണ്.
Discussion about this post