അടിസ്ഥാന വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കിയ സേതു ഭാരതം പദ്ധതിയ്ക്ക് തുടക്കമായി. 50000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. അടിസ്ഥാന സൗകര്യ വികസനം ഇന്ത്യയുടെ വികസനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് മോദി പറഞ്ഞു.
വലിയ ഒരു മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ എല്ലാതരത്തിലും സര്‍ക്കാര്‍ പ്രയത്നിയ്ക്കും. വളര്‍ച്ച മുന്നില്‍ കണ്ടുള്ളതാണ് സര്‍ക്കാറിന്റെ സമീപനമെന്നും മോദി പറഞ്ഞു.
റെയില്‍വെ ലെവല്‍ ക്രോസിങ്ങില്‍ നിന്ന് ദേശീയ പാതകളെ മൊചിപ്പിയ്ക്കുകയെന്നതാണ് സേതു ഭാരതം പദ്ധതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 208 റെയില്‍- മേല്‍പ്പാലങ്ങള്‍ നിര്‍മ്മിയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ വളരെ പഴക്കം ചെന്ന പാലങ്ങള്‍ പുതുക്കി പണിയുമെന്നും ഇതിനായി 30000 കോടി രൂപ ചെലവഴിയ്ക്കുമെന്നും അദ്ദേഹം വ്യ്ക്തമാക്കി.
Discussion about this post