കണ്ണൂര്‍: എങ്ങനെയും തിരരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന മോഹം യൂത്ത് കോണ്‍ഗ്രസുകാര്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. ഈ പാര്‍ലമെന്ററി വ്യാമോഹമാണ് യൂത്ത് കോണ്‍ഗ്രസിനെ വഴിതെറ്റിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഎസ്യുവിന്റെയും, യൂത്ത് കോണ്‍ഗ്രസിന്റെയും ജില്ലാസംസ്ഥാന നേതാവായാല്‍ എങ്ങനെ തിരരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് ഇവരുടെ ചിന്ത. തോല്‍ക്കുന്ന സീറ്റായാലും കുഴപ്പമില്ല, മത്സരിക്കാന്‍ എന്താണ് മാര്‍ഗമെന്നാണ് ഇവര്‍ ആലോചിക്കുന്നതൈന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ലോക്സഭാ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയയായിരുന്നു സുധാകരന്.
ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ജയിക്കണമെങ്കില്‍ ഇന്ന വ്യക്തി മത്സരിച്ചാല്‍ മാത്രമേ ജയിക്കു എന്ന രീതിയില്‍ പൊതുരംഗത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കേണ്ടത് ആര്‍ക്കും തടയാന്‍ കഴിയില്ല. അര്‍ഹതയുളളവരെ തേടി അംഗീകാരമെത്തുമെന്നും സുധാകരന് പറഞ്ഞു.അതേ സമയം യൂത്ത് കോണ്‍ഗ്രസിനുളള വഴി മുതിര്‍ന്ന നേതാക്കള്‍ ഇതുവരെ കാണിച്ചുതന്നിട്ടില്ലെന്നും അത് തങ്ങളുടെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post