തൃശൂർ: യുവതിയുടെ വീട്ടിലെത്തി 23 കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി ഒലയാനിക്കൽ വീട്ടിൽ അരുൺ ലാലാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി വൈകി യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആദ്യം വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു.ഇതിനുശേഷം വീടിന്റെ സിറ്റൗട്ടിൽ വച്ച് ഇയാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.
അർജുൻ ലാലും യുവതിയും ഒരേ സ്‌കൂളിൽ പഠിച്ചവരായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാൽ കഴിഞ്ഞ ഒരു വർഷമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇതിനിടെ അർജുൻ ഈ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.ഇതോടെ യുവതിയുടെ വീട്ടുകാർ യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അർജുൻ ഭീഷണിപ്പെടുത്തി.
എന്നാൽ, കുടുംബം ഇതിനെതിരെ പരാതിപ്പെടാനുള്ള നീക്കം നടത്തി. ഇതറിഞ്ഞതോടെയാണ് ഇയാൾ യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞെത്തിയ ഒല്ലൂർ പോലീസാണ് പൊള്ളലേറ്റനിലയിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്
Discussion about this post