വാഷിംഗ്ടണ്‍: ജനുവരി 26ന് ഭൂമിയുടെ അടുത്തേക്ക് ഒരു ചെറിയ ഗ്രഹം എത്തുന്നു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ മൂന്നിരട്ടി ദൂരത്തുകൂടിയാണ് 2004 ബിഎല്‍ 86 എന്നു പേരുള്ള ഈ ഗ്രഹം കടന്നുപോകുന്നത്.
ദക്ഷിണാര്‍ധത്തിലുള്ള വാനനിരീക്ഷകര്‍ക്കു മാത്രമേ ഗ്രഹത്തെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ 26ന് ഉത്തരാര്‍ധത്തിലുള്ളവര്‍ക്കും വാനനിരീക്ഷണ സംവിധാനത്തിലൂടെ ഈ ഗ്രഹത്തെ അടുത്ത് കാണാന്‍ സാധിക്കും. ഭൂമിക്ക് ഇത്ര അടുത്ത് ഒരു ഛിന്നഗ്രഹം ഇനി പ്രത്യക്ഷപ്പെടണമെങ്കില്‍ രണ്ടു നൂറ്റാണ്ടു കഴിയേണ്ടി വരമെന്ന് പദസേനയിലെ നാസ വാനനിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോണ്‍യെമന്‍സ്.
മെക്‌സിക്കോയിലെ ലിങ്കണ്‍ ഗ്രഹ നിരീക്ഷണ കേന്ദ്രം 2004ല്‍ കണ്ടെത്തിയതായിരുന്നു ഈ ഗ്രഹം. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കു ലഭ്യമല്ല. ഭൂമിക്കു പരമാവധി അടുത്തുകൂടി പോകുന്ന ഗ്രഹത്തെ വിശദമായി നിരീക്ഷിക്കാനും കൂടുതല്‍ പഠിക്കാനുമാണു ശാസ്ത്രജ്ഞരുടെ ശ്രമം.
Discussion about this post