തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള സി.പി.എമ്മുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. തിരുവനന്തപുരം എ.കെ.ജി സെന്ററിലെത്തിയാണ് അദ്ദേഹം സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
അതേ സമയം അഴിമതികളിലൂടെ കോടികള്‍ ഉണ്ടാക്കിയവരോട് മത്സരിയ്ക്കാനില്ലെന്ന് അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ സ്വത്തുക്കളുടെ 90 ശതമാനവും വിറ്റു പോയതായി അദ്ദേഹം പറഞ്ഞു. താന്‍ മത്സസരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് എല്‍.ഡി.എഫാണ്.
ഉമ്മന്‍ചാണ്ടിയെ എതിര്‍ത്ത് വരുന്നവരെ എല്‍.ഡി.എഫ് ഉള്‍ക്കൊള്ളണം. കേരള കോണ്‍ഗ്രസ് വിമതരുടെ സ്വാധീനം എല്‍.ഡി.എഫ് ഉപയോഗപ്പെടുത്തണം. കേരള കോണ്‍ഗ്രസിനുള്ള സീറ്റുകള്‍ ഉമ്മന്‍ചാണ്ടി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post