ലക്നൗ: കാറിനെ ഓവര്‍ടേക്ക് ചെയ്തു കടന്നു പോയ യുവാവിനെ എംഎല്‍എയുടെ സഹോദരന് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി എംഎല്‍എ ജഗ്റാം പസ്വാന്റെ സഹോദരന് അന്നു പസ്വാന് ആണ് യുവാവിനെ കൊലപ്പെടുത്തിയത്. ജയ്റാം യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു ശേഷം അന്നുവും മറ്റൊരു സഹോദരനും ഓടി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പോലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
തരിയപൂര്വയില് വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യാദവ് എംഎല്‍യുടെ സഹോദരങ്ങള്‍ സഞ്ചരിച്ച കാറിനെ മറികടന്നു മുന്നില്‍ പോയപ്പോളാണ് സംഭവം. തങ്ങളുടെ കാറിനെ ഓവര്‍ടേക്ക് ചെയ്തിന്റെ ദേഷ്യത്തില്‍ എംഎല്‍എയുടെ സഹോദരന്മാരായ അന്നുവും സാധുവും ജയ്റാമിനെ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ തോക്കെടുത്ത അന്നു ജയ്റാമിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Discussion about this post