സിഡ്നി :ഉത്തേജക മരുന്നിന്റെ ഉപയോഗം മൂലം റഷ്യന്‍ ടെന്നീസ് താരം മരിയ ഷരപ്പോവയക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വിലക്ക്. ടൂര്‍ണമെന്റിന് മുന്‍പു നടത്തുന്ന ശാരീരിക പരിശോധനെയെതുടര്ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
നിരോധിത മരുന്നായ മെല്‍ഡോനി ആണ് താരം ഉപയോഗിച്ചതായി കണ്ടെത്തിയത്.12 വര്‍ഷമായി ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ഈ മരുന്ന് നിരോധിത മരുന്നകളുടെ പട്ടികയില്‍ പെടുന്നതാണെന്ന് തനിക്കറിയില്ലായിരുന്നെന്നും താരം വ്യക്തമാക്കി. മരുന്ന് ഉപയോഗിക്കും മുമ്പ് പുതുക്കിയ പട്ടിക വായിച്ചിരുന്നില്ലെന്നും പരിശോധനയില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഷറപ്പോവ അറിയിച്ചു.
Discussion about this post