ഏറെ പ്രതീക്ഷകൾ നൽകി തീയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ. എന്നാൽ, ചിത്രം തീയറ്ററുകളിയതോടെ, നൽകിയ പ്രതീക്ഷകളു െനിറം മങ്ങിയിരുന്നു. വലിയ വിമർശനങ്ങളും സിനിമയ്‌ക്കെതിരെ ഉയർന്നിരുന്നു.
എന്നാൽ, മലൈക്കോട്ടൈ വാലിബൻ സാമ്പത്തികമായി നഷ്ടമായിരുന്നില്ലെന്ന് പറയുകയാണ് നിർമാതാവ് ഷിബു ബേബി ജോൺ. മറ്റ് വരുമാനമുണ്ടായിരുന്നത് കൊണ്ട് മെൈലക്കോട്ടൈ വാലിബൻ ഒരു നഷ്ടമായിരുന്നില്ല. ഒടിടിയും സാറ്റ്‌ലൈറ്റും മ്യൂസിക്കും ഒക്കെയായി വലിയൊരു തുക ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ തീയറ്ററിൽ ഇറങ്ങി, രണ്ട് മണിക്കൂർ സാധനം കൊള്ളാമെങ്കിൽ മാത്രം ആളളു കേറും. ഇല്ലെങ്കിൽ, ആള് കേറില്ല. അതിൽ ചർച്ച ചെയ്തിട്ട് കാര്യമൊന്നുമില്ലല്ലോ എന്നും ഷിബു ബേബി ജോൺ പറഞ്ഞു.
വാലിബന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അതിൽ നിന്നും പൂർണമായി മാറി. ആദ്യം തുടങ്ങിയപ്പോൾ അതുമായി കുറച്ച് സമയം ചിലവഴിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതുമായി ഒരു ബന്ധവുമില്ല. രണ്ടാം ഭാഗം എന്നത് ആരോലചനയിൽ ഇല്ലെന്ന് തറപ്പിച്ച് പറയാമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
Leave a Comment