ബംഗളൂരു : തെലങ്കാനയിലെ നാഗർ കൂർണിലിലെ ശ്രീശൈലം ഇടതുകര കനാൽ ടണൽ തകർന്ന് കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താനുള്ള പ്രവർത്തനം ഊജിതമാക്കി . രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്ന ഇരുമ്പും ഉരുക്കും മുറിച്ചു മാറ്റുന്നതിനായി അത്യാധുനിക കട്ടറുകൾ ദക്ഷിണ മദ്ധ്യ റെയിൽവേ അപകട സ്ഥലത്ത് എത്തിച്ചു. കൂടാതെ ദേശീയ ജിയോഫിസിക്കൽ ഗവേഷണ ഇൻസ്റ്റിയൂട്ട് രക്ഷാപ്രവർത്തനത്തിൽ പങ്കാളി ആകുകയും ചെയ്തു.
ഇന്നലെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ , നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് ഇന്ത്യൻ സൈന്യം എന്നിവയുടെ സംയുക്ത സംഘം തുരങ്കം ഇടിഞ്ഞ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അത്യാധുനിക യന്ത്രങ്ങൾ എത്തിക്കാൻ തീരുമാനിച്ചത്.
ആദ്യം ബിആർഒ അധികൃതർ പ്ലാസ്മ കട്ടറുകൾ തുരങ്കത്തിനുള്ളിൽ എത്തിക്കാൻ പദ്ധതിയിട്ടിരുന്നു. പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. പ്ലാസ്മ കട്ടറുകൾ ഭാരം കൂടിയതും ഉള്ളിലേക്ക് കൊണ്ടുപോകുന്നത് വെല്ലുവിളികൾ നിറഞ്ഞതുമായതിനാലാണ ്ഈ തീരുമാനം മാറ്റിവച്ചത്.
രക്ഷാപ്രവർത്തനം ഊർജിതമായതോടെ എൻജിആർഐയുടെ സംഘം 10 മീറ്റർ വരെ ആഴത്തിൽ പരിശോധന നടത്താൻ കഴിയുന്ന 200 മെഗാ ഹെൽട്‌സിന്റെ ഗ്രൗണ്ട് പ്രോബിങ് റഡാറിൽ തുരങ്കത്തിനുള്ളിൽ എത്തിച്ചു. അടിഞ്ഞുകൂടിയ ചെളി തുരങ്കത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്ന് ജലം ഒഴിവാക്കുന്നത് ഏകദേശം പൂർത്തിയായി എന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 25 നാണ് അപകടം നടന്നത്. മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇടിഞ്ഞത്. തുരങ്കത്തിൻറെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയുകയായിരുന്നു.
Leave a Comment