സ്വവർഗ ലൈംഗികബന്ധം; ആൾക്കൂട്ടത്തിന് മുന്നിൽ വച്ച് പുരുഷന്മാരെ ചാട്ടവാറിനടിച്ച് ഇന്തോനേഷ്യൻ ഭരണകൂടം

Published by
Brave India Desk

ഇന്തോനേഷ്യയിൽ സ്വവർഗലൈംഗികബന്ധം പുലർത്തിയ രണ്ട് പേരെ പരസ്യമായി ചാട്ടവാറടിയ്ക്ക് ശിക്ഷിച്ച് ഭരണകൂടം. ഇസ്ലാമിക നിയമപ്രകാരം പ്രവർത്തിക്കുന്ന ഒരു കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് രണ്ട് പുരുഷന്മാരെ പരസ്യമായി ചാട്ടവാറടിക്ക് വിധേയമാക്കിയത്.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിൽ മറ്റിടങ്ങളിൽ സ്വവർഗ ലൈംഗികത നിയമവിരുദ്ധമല്ലെങ്കിലും, ഇസ്ലാമിക നിയമസംഹിതയായ ശരിയത്തിന്റെ നിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കുന്ന ആഷെ നഗരത്തിൽ ഇത് നിയമവിരുദ്ധമാണ്. 2001ൽ പ്രത്യേക സ്വയംഭരണാവകാശം ലഭിച്ചതിനുശേഷമാണ് ആഷെയിൽ മതനിയമം പിന്തുടരാൻ ആരംഭിച്ചത്.

പ്രവിശ്യാ തലസ്ഥാനമായ ബന്ദ ആഷെയിലെ ഒരു പാർക്കിൽ വച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് ഒരാൾക്ക് 82 തവണയും രണ്ടാമത്തെയാൾക്ക് 77 തവണയും ചാട്ടവാറടി നൽകി.നവംബറിൽ, ബന്ദാ ആഷെയിലെ ഒരു വാടക മുറിയിൽ നാട്ടുകാർ റെയ്ഡ് നടത്തിയാണ് യുവാക്കളെ പിടികൂടിയത്. ഒരു പ്രാദേശിക സർവകലാശാലയിലെ വിദ്യാർത്ഥികളായ രണ്ടുപേരെയും .ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Share
Leave a Comment