ഡല്‍ഹി: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് മല്‍സരവേദി ധര്‍മ്മശാലയില്‍നിന്ന് മാറ്റണമെന്ന് പാകിസ്ഥാന് ഐസിസിയോട് ആവശ്യപ്പെട്ടു. പാകിസ്ഥാനില്‍നിന്നുള്ള പ്രത്യേകസംഘം സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷമാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. സ്റ്റേഡിയത്തില്‍ സുരക്ഷ തൃപ്തികരമല്ലെന്നാണ് പാകിസ്ഥാനില്‍നിന്നുള്ള പ്രത്യേക സംഘത്തിന്റെ നിഗമനം. പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട്, ലഭിച്ചശേഷം പാക് സര്‍ക്കാരാണ് മല്‍സരവേദി മാറ്റാന്‍ ഐസിസിയോട് ആവശ്യപ്പെടാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചത്.
ഇതേത്തുടര്‍ന്നാണ് പിസിബി, ഐസിസിയോട് വേദി മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. മാര്‍ച്ച് 19ന് നടക്കുന്ന ഇന്ത്യപാകിസ്ഥാന് മല്‍സരം, കൂടുതല്‍ സുരക്ഷയുള്ള മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്ഡ്സണോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധര്‍മ്മശാലയ്ക്ക് പകരം കൊല്‍ക്കത്തയിലോ മൊഹാലിയിലോ മല്‍സരം നടത്തണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. അതേ സമയം ധര്‍മ്മ ശാലയില്‍ തന്നെ മത്സരം നടത്താമെന്നാണ് ഇന്ത്യന്‍ തീരുമാനം. ഇക്കാര്യം ബിസിസിഐ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
അതേസമയം പാക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍, ഇന്നു ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ യാത്ര മാറ്റിവെക്കുമെന്നാണ് സൂചന.
Discussion about this post