ഇന്ത്യയുടെ ആറ് പോർവിമാനങ്ങൾ തകർത്തെന്ന പാകിസ്താന്റെ അവകാശവാദങ്ങൾ തള്ളി സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെ ഇന്ത്യൻ പോർവിമാനം തകർന്നുവീണതായും അത് സംഭവിക്കാനിടയായ സാഹചര്യം സംബന്ധിച്ചാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പോർവിമാനം വീണതിനെക്കുറിച്ചല്ല, അത് എന്തുകൊണ്ട് വീണു എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. എണ്ണത്തിലല്ല കാര്യം. സംഘർഷത്തിൽ ആറ് ഇന്ത്യൻ പോർവിമാനങ്ങൾ തകർന്നെന്ന പാകിസ്താൻറെ വാദം തീർത്തും തെറ്റാണെന്നും അനിൽ ചൗഹാൻ പറഞ്ഞു. ഇന്ത്യയുടെ എത്ര വിമാനങ്ങൾ തകർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
അതേസമയം നാല് ദിവസത്തെ പോരാട്ടം ഒരിക്കലും ആണവയുദ്ധത്തിന്റെ വക്കിനടുത്തെത്തിയില്ലെന്ന് പറഞ്ഞു.ഏറ്റവും നല്ലകാര്യം എന്താണെന്ന് വെച്ചാൽ, തന്ത്രപരമായ തെറ്റുകൾ മനസ്സിലാക്കാനും അതിന് ഉചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങൾക്ക് സാധിച്ചു എന്നതാണ്. മാത്രമല്ല, രണ്ട് ദിവസത്തിനുശേഷം ദീർഘദൂരം ലക്ഷ്യമിട്ട് എല്ലാ ജെറ്റുകളും വീണ്ടും പറത്താൻ സാധിച്ചു, സൈനിക മേധാവി പറഞ്ഞു.
Discussion about this post