മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയ്ക്കൊപ്പം രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബംഗ്ലാദേശിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ സുരക്ഷാ സേനകളെയും രാഷ്ട്രീയ പാർട്ടിയും ഉപയോഗിച്ച് മനുഷ്യത്വ രഹിതമായി അടിച്ചമർത്തിയെന്ന് ആരോപിച്ചാണ് നടപടി.
സുരക്ഷാ സേനകളോടും രാഷ്ട്രീയ പാർട്ടിയോടും അനുബന്ധ ഗ്രൂപ്പുകളോടും പ്രതിഷേധക്കാരെ കൊലപ്പെടുത്താനും വൻതോതിൽ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഓപ്പറേഷനുകൾ നടത്താനും ഹസീന ഉത്തരവിട്ടതായി ഒരു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഹസീനയുടെ മനുഷ്യത്വരഹിതമായ അടിച്ചമർത്തലിൽ ഏകദേശം 1,500 പേർ കൊല്ലപ്പെടുകയും 25,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കഴിഞ്ഞ മാസം ഇസ്ലാം പറഞ്ഞിരുന്നു. ഷെയ്ഖ് ഹസീന തിരികെ ബംഗ്ലാദേശിലേക്ക് അയയ്ക്കണമെന്ന് ഇന്ത്യയോട് ഇടക്കാല സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Discussion about this post