കൊച്ചി : പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സിപിഎം കേന്ദ്രത്തിനയച്ച കത്ത് കണ്ടിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. കത്ത് കണ്ടാല്‍ മാത്രമേ പ്രതികരിക്കാനാകു. അത്തരമൊരു കത്തുണ്ടെങ്കില്‍ കണ്ടശേഷം പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു .സിപിഎം സംസ്ഥാനസമ്മേളനത്തിന് ആലപ്പുഴയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം കൊച്ചിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .
സിപിഎം കേന്ദ്രനേതൃത്വത്തിന് വി.എസ് അച്യുതാനന്ദന് അയച്ച കത്ത് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു . ഇതേ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഎസിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പൊളിറ്റ് ബ്യൂറോ നേതാക്കള്‍ സമ്മേളനത്തിനെത്തുമ്പോള്‍ അവരുമായി ചര്‍ച്ച നടത്തിയ ശേഷം നിലപാടെടുക്കുമെന്നായിരുന്നു വിഎസ് അറിയിച്ചത്.
വി.എസ് അച്ചടക്കലംഘനം തുടരുകയാണെന്ന് പിണറായി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു .പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്കു വിഎസ് തരംതാണുവെന്നും പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന യോജിപ്പിന്റെയും കൂട്ടായ്മയുടെയും തലങ്ങള്‍ തകര്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പിണറായി വിജയന് പറഞ്ഞു.
Discussion about this post