കുണ്ടറ: വേലുത്തമ്പി ദളവ സ്മാരക സേവാസമിതി ഏര്‍പ്പെടുത്തുന്ന വേലുത്തമ്പി പുരസ്കാരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. 28ന് വൈകിട്ട് അഞ്ചിന് ഇളമ്പള്ളൂര്‍ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന വേലുത്തമ്പി അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
സമ്മേളനത്തിന്റെ ഉദ്ഘാടനം വീരമൃത്യു വരിച്ച ലാന്‍സ്നായിക് സുധീഷിന്റെ പിതാവ് ബ്രഹ്മപുത്രന് നിര്‍വഹിക്കും. മുന്‍ ഹൈക്കോടതി ജസ്റ്റിസും വനിതാകമ്മീഷന് അദ്ധ്യക്ഷയുമായിരുന്ന ജസ്റ്റിസ് ഡി.ശ്രീദേവി വേലുത്തമ്പി പുരസ്കാരം കുമ്മനം രാജശേഖരന് കൈമാറും.
Discussion about this post