ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. കരീലക്കുളങ്ങര ഏവൂര്‍ വടക്ക് സുനില്‍ ഭവനത്തില്‍ രാമചന്ദ്രന്റെ മകന് സുനില്‍കുമാറാണ് (29) കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം ആറു മണിവരെ ചേപ്പാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കും.
സംഭവവുമായി ബന്ധപ്പെട്ട് മുന്‍ പഞ്ചായത്ത് അംഗമടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. നേരത്തേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സുനില്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതില്‍ സ്ഥലത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. പത്തംഗ സംഘം സുനില്‍ കുമാറിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി വെട്ടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമിസംഘം രക്ഷപ്പെട്ടു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സുനിലിനെ ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post