തിരുവനന്തപുരം: പരിസ്ഥിതി രംഗത്ത് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ കവയത്രി സുഗതകുമാരി. കഴിഞ്ഞ അഞ്ച് വര്‍ഷവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളാണ് പരിസ്ഥിതി രംഗത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സര്‍ക്കാരിന് പണമുണ്ടാക്കാന്‍ അറബിക്കടലും പശ്ചിമഘട്ടവും വേണമെന്നും സുഗതകുമാരി പറഞ്ഞു.
കേരള പരിസ്ഥിതി ഐക്യവേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിസ്ഥിതി ദ്രോഹങ്ങളുടെ അഞ്ച് വര്‍ഷം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. പശ്ചിമഘട്ടത്തില്‍ ആയിരക്കണക്കിന് ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. പശ്ചിമഘട്ടം സംബന്ധിച്ച ഗാഡ്കില്‍ റിപ്പോര്‍ട്ടും അടുത്ത തലമുറയെക്കുറിച്ചോര്ക്കാത്ത സര്‍ക്കാര്‍ പുച്ഛത്തോടെ തള്ളുകയായിരുന്നു.
വിഴിഞ്ഞം അദാനിക്ക് പതിച്ച് കൊടുത്തിരിക്കുകയാണ്. പ്രദേശവാസികള്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തൊഴില്‍ ഉപേക്ഷിക്കേണ്ടിയും താമസ സ്ഥലങ്ങളില്‍ നിന്നും കുടിയിറങ്ങേണ്ടി വരുമെന്നും സുഗതകുമാരി പറഞ്ഞു.
തങ്ങള്‍ പണത്തിന് വേണ്ടിയല്ല പരിസ്ഥിതിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇപ്പോള്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന്റെ സമയമാണെന്നും സുഗതകുമാരി. മൂന്നാറിലടക്കം വ്യാപകമായി കുന്നുകള്‍ ഇടിച്ചു നിരത്തുകയാണ്. ശുദ്ധവായു ശുദ്ധ ജലം എല്ലാം നഷ്ടപ്പെടുകയാണ്. കഴിഞ്ഞ മന്ത്രിസഭയുടെ നേട്ടമായിരുന്നു നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമെന്നും അന്നത്തെ സര്‍ക്കാര്‍ നടത്തിയത് അധിനന്ദനാര്ഹമായ കാര്യമാണെന്നും സുഗതകുമാരി പറഞ്ഞു
Discussion about this post