ഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തില്‍ നിന്നു രഹസ്യരേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു ,സൈക്യാട്രസ്റ്റ്, കണ്‍സള്‍ട്ടന്റ് പ്രയാസ് ജയിന്‍ എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ രണ്ട് മന്ത്രാലയ ജീവനക്കാരെയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ജീവനക്കാരനെയുമുള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
പെട്രോളിയം മേഖലയിലെ സ്വകാര്യ കമ്പനികള്‍ക്കും കണ്‍സല്‍റ്റന്റുമാര്‍ക്കും ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണു കേസ്. എണ്ണ പര്യവേക്ഷണം, വിലനിര്‍ണയം, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണു ചോര്‍ന്നത്. പെട്രോളിയം ഉല്‍പന്ന വില നിര്‍ണയം ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ ശാസ്ത്രി ഭവനിലെ മന്ത്രാലയം ഓഫിസിലാണു കൈക്കൊള്ളുന്നത്. ഇവയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതും ഇവിടെ തന്നെയാണ്.
Discussion about this post