തിരുവനന്തപുരം:നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഫലം ഈശ്വരന് തരുമെന്ന് നടന് സുരേഷ് ഗോപി. നേമത്ത് ബിജെപിയുടെ കേന്ദ്ര കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
വോട്ടെണ്ണിലിന്റെ അവസാനഘട്ടത്തിന്റെ അവസാനഘട്ടം വരെ ലീഡ് ചെയ്യാന്‍ ഒ രാജഗോപാലിന് കഴിയട്ടേ എന്ന് ചലച്ചിത്ര താരം ഭീമന് രഘു ചടങ്ങില്‍ പറഞ്ഞു.
പ്രത്യേക സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയാവാന്‍ സമ്മതിച്ചതാണെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിനില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
നേരത്തെ തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വരുമ്പോള്‍ സുരേഷ് ഗോപി മത്സരരംഗത്തുണ്ടാകുമെന്ന് കരുതുന്നവരും ഏറെയാണ്. മ്സരിച്ചാലും ഇല്ലെങ്കിലും ബിജെപിയുടെ പ്രചാരണ രംഗത്ത് സുരേഷ് ഗോപി സജീവ സാന്നിധ്യമാകും
Discussion about this post