മാധ്യമത്തില്‍ വന്ന ലേഖനത്തെ കുറിച്ചുള്ള തന്റെ ടെലിഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നതിനെതിരെ ഡോക്ടര്‍ സെബാസ്റ്റിയന് പോളിന്റെ വിശദീകരണം. ഇത്തരം സംഭാഷണങ്ങള്‍ വാട്സ് അപ്പിലും മറ്റും പ്രചരിപ്പിക്കുന്നതില്‍ നിയമവിരുദ്ധതയില്ലെങ്കിലും അനൗചിത്യമുണ്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ അനുകൂലിച്ച് മാധ്യമം പത്രത്തിലെഴുതിയെ ലേഖനത്തെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനായ സുജിത്തുമായി നടത്തിയ മൊബൈല്‍ സംഭാഷണം വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മതേതര മാധ്യമപ്രവര്‍ത്തകന്റെ ഇരട്ടത്താപ്പ് എന്ന രീതിയിലാണ് ഓഡിയൊ വ്യാപകമായി പ്രചരിച്ചത്. ഈ സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം.
താന്‍ സെബാസ്റ്റ്യന്‍ പോളിനെപ്പോലൊരാളെ തര്‍ക്കിച്ച് തോല്‍പ്പിച്ചുവെന്ന് പ്രചരിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമായിരുന്നു ഇത്. സംശയം തീര്‍ക്കുകയായിരുന്നില്ല, എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രചരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശമെന്ന് ആ ക്ലിപ്പ് കേള്‍ക്കുന്ന ആര്‍ക്കും ബോധ്യമാകുമെന്നും സെബാസ്റ്റ്യന്‍ പോള്‍ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ആവിഷ്ക്കാര സ്വാതന്ത്ര്യം മതവികാരത്തെ വ്രണപ്പെടുത്തരുത് എന്ന് മാതൃഭൂമിയിലെ പ്രവാചക നിന്ദ ചൂണ്ടിക്കാട്ടി സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെടുത്തിയതാണ് ജന്മഭൂമി റിപ്പോര്്ട്ടറായ സുജിത്ത് ചോദ്യം ചെയ്തത്. എംഎഫ് ഹുസൈനും, പെരുമാള്‍ മുരുകനും ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയപ്പോള്‍ താങ്കള്‍ ഇങ്ങനയല്ലല്ലോ പ്രതികരിച്ചത് എന്നായിരുന്നു സുജിത്തിന്റെ ചോദ്യം. ആ ചോദ്യത്തിന് കൃത്യമായ മറുപടി ടെലിഫോണ്‍ സംഭാഷണത്തില്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് സെബാസ്റ്റിയന് പോളിന്റേത് കപട മതേതരവാദം എന്ന രീതിയില്‍ മൊബൈല്‍ സംഭാഷണം പ്രചരിക്കപ്പെട്ടത്.
ഓഡിയൊ
Discussion about this post