ക്രിസ് ഗെയ്ൽ, ഡിജെ ബ്രാവോ, കീറോൺ പൊള്ളാർഡ് തുടങ്ങി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ എല്ലാം 2025 ലെ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ (WCL) കളിക്കാൻ ഒരുങ്ങ്യകയാണ്. ദുബായ് ആസ്ഥാനമായുള്ള ആഡംബര ബ്രാൻഡായ ലോറൻസ് ചാനൽ2 ഗ്രൂപ്പ് കോർപ്പറേഷനുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത കായിക ചരിത്രത്തിലെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് ജേഴ്‌സി ആയിരിക്കും ഇവർ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ഇൻഡീസ് ടീം ധരിക്കാൻ പോകുന്നത്.
ജൂലൈ 18 മുതൽ ഓഗസ്റ്റ് 2 വരെ ബർമിംഗ്ഹാം, നോർത്താംപ്ടൺ, ലെസ്റ്റർ, ലീഡ്സ് എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന WCL 2025, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. വെസ്റ്റ് ഇൻഡീസ് ഇൻഡീസ് ടീമിനായി മാത്രം രൂപകൽപ്പന ചെയ്ത ഐക്കണിക് ജേഴ്‌സി കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ ജേഴ്സിയുടെ 30 ഗ്രാം, 20 ഗ്രാം, 10 ഗ്രാം പതിപ്പുകൾ ലഭ്യമാണ്.
സർ ക്ലൈവ് ലോയ്ഡ് മുതൽ ക്രിസ് ഗെയ്ൽ വരെയുള്ള വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മഹാന്മാരുടെയും ആധുനിക തലമുറയിലെ ഐക്കണുകളുടെയും സമ്പന്നമായ പൈതൃകത്തിനും ഇതിഹാസ കരിയറിനും ഉള്ള ആദരവാണ് ഈ ജേഴ്സി “സർ ക്ലൈവ് ലോയ്ഡ് മുതൽ ക്രിസ് ഗെയ്ൽ വരെയുള്ള വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മഹാന്മാരുടെയും ആധുനിക തലമുറയിലെ ഐക്കണുകളുടെയും സമ്പന്നമായ പൈതൃകത്തിനും ഇതിഹാസ കരിയറിനും ആദരവ് നൽകുകയാണ് ലൿഷ്യം. ഇത് വെറും സ്‌പോർട്‌സ് ജേഴ്സിയല്ല, ധരിക്കുന്നത് ചരിത്രമാണ്. ” ലോറൻസ് ചാനൽ2 ഉടമ പറഞ്ഞു.
ക്രിസ് ഗെയ്ൽ, ഡിജെ ബ്രാവോ, കീറോൺ പൊള്ളാർഡ്, യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, ശിഖർ ധവാൻ, സുരേഷ് റെയ്‌ന, ബ്രെറ്റ് ലീ, ക്രിസ് ലിൻ, ഷോൺ മാർഷ്, ഇയോൺ മോർഗൻ, മോയിൻ അലി, സർ അലസ്റ്റർ കുക്ക്, എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല, ക്രിസ് മോറിസ്, വെയ്ൻ പാർനെൽ തുടങ്ങി നിരവധി താരനിരയാണ് WCL 2025-ൽ അണിനിരക്കുന്നത്.
ടൂർണമെന്റിന്റെ കഴിഞ്ഞ പതിപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യയായിരുന്നു ജേതാക്കളായത്.
Discussion about this post