ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് നിർമിച്ച പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തിന്റെ അവസ്ഥ പരിതാപകരം. പാര്‍ലമെന്‍റ് സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കേ ഇൻഡി സഖ്യം പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും.
എന്നാൽ ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും യോഗം ബഹിഷക്കരിക്കും. കേരള പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി ആര്‍എസ്എസ് ബാന്ധവം ആരോപിച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും സിപിഎം പങ്കെടുക്കും.
നേരത്തെ ആം ആദ്മി പാർട്ടി വെള്ളിയാഴ്ച ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയാ. ഇൻഡി സഖ്യത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങാണ് സഖ്യത്തിൽ നിന്ന് പിന്മാറിയ കാര്യം വ്യക്തമാക്കിയത്.
Discussion about this post