തൃശൂര്‍:കലാഭവന്‍മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.മരണം സംഭവിച്ച് 15 ദിവസമായിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. ഈ സാഹചര്യത്തില്‍ സമഗ്രമായ ഒരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
മണിയുടെ പാടിയിലും വീട്ടിലും ഇന്ന് രാവിലെ കുമ്മനം സന്ദര്‍ശനം നടത്തി.ഇതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post