കോഴിക്കോട്: അഞ്ചാമത് തവണ തോല്ക്കാന് മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചതായി ഇടതുസഹയാത്രികന് ചെറിയാന് ഫിലിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന് ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘മോഹമുക്തനായ കൊണ്ഗ്രസുകാരന്’ എന്ന് ഇ എം എസ് എന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായി. ജീവിതത്തിന്റെ മുഖ്യഭാഗവും എം എല്‍ എ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞത് കൊണ്ടാകാം എം എല്‍ എ ആകാനുള്ള യോഗം ഇല്ലാതെ പോയതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ജയസാധ്യതയുള്ള ഏതെങ്കിലും സീറ്റില്‍ മത്സരിക്കാന്‍ ചെറിയാന് ഫിലിപ്പ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജയസാധ്യത ഒട്ടുമില്ലാത്ത മണ്ഡലങ്ങളില്‍ നിന്ന് ചാവേറാകാന്‍ തയ്യാറാല്ലെന്നും ചെറിയാന് ഫിലിപ് അറിയിച്ചിരുന്നു.
Discussion about this post