ഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷനില്‍ ഉള്‍പ്പെടുന്ന എല്ലാ വിമുക്തഭടന്മാര്ക്കും പെന്ഷന് കുടിശ്ശിക ഹോളിക്കു മുന്‍പ് വിതരണം ചെയ്യും.കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിമുക്തഭടന്മാരുടെ ഹോളി ആഘോഷത്തിന് നിറം പകരുന്നതാകും കേന്ദ്രത്തിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ ഭാഗമായി മാര്‍ച്ച് 14ന് എസ്ബിഐ 1,465 കോടി രൂപ വിതരണം ചെയ്തിരുന്നു. 7.75 ലക്ഷം വിമുക്തഭടന്മാര്ക്കാണിത് ലഭിച്ചത്. ശേഷിക്കുന്നവര്ക്കാണ് ഹോളിയോടെ പെന്ഷന് കുടിശിക വിതരണം ചെയ്യുക. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ ഭാഗമായി വര്‍ഷത്തില്‍ സര്ക്കാരിന്്്് 7,500 കോടി രൂപ മുടക്കേണ്ടിവരും.
Discussion about this post